Skip to main content

നെഹ്റു ട്രോഫി വള്ളംകളി ; ക്വട്ടേഷനും താല്പര്യപത്രവും ക്ഷണിച്ചു

ആലപ്പുഴ : 69 -ാമത് നെഹ്റുട്രോഫി  വള്ളംകളി മത്സരത്തോടനുബന്ധിച്ച്  ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിവിധ പ്രവൃത്തികൾക്ക് ക്വട്ടേഷനും താല്പര്യപത്രവും ക്ഷണിച്ചു. ക്വട്ടേഷനും  താല്പര്യപത്രവും ജൂലൈ 18ന് 2.30 വരെ സ്വീകരിക്കും.

നെഹ്റു പവലിയൻ, പന്തൽ, പവലിയൻ ഗ്യാലറി, ബാരിക്കേഡ്സ്, ഷെഡ്, ഷാമിയാന പ്ലാറ്റ്ഫോം, ബയോ ടോയ്‌ലറ്റ്സ് എന്നിവയുടെ നിർമ്മാണം കാർപെറ്റ്, കസേരകൾ, ടേബിളുകൾ എന്നിവ ക്രമീകരിക്കുന്ന പ്രവർത്തികൾ, വുഡൻ ജെട്ടി, പ്ലാറ്റ്ഫോം, ടവർ, റേസ് ട്രാക്ക്, ചേമ്പേഴ്സ്, ഫെൻസിംഗ് മുതലായവയുടെ പ്രവർത്തികൾ, നെഹ്റു പവലിയൻ, നെഹ്റു സ്‌റ്റ്യാച്ച്യു, ഫാബ്രിക്കേറ്റഡ്, ടോയ്ലറ്റസ്, പ്ലംബിംഗ് ലെയിൻ, വാട്ടർ ടാങ്കുകൾ, ക്ലിയറിംഗ് ജംഗിൾ, പെർമനന്റ് ജെട്ടി പ്ലാന്റ്, ഫോം ഉയർത്തൽ തുടങ്ങിയ അനുബന്ധ അറ്റകുറ്റപ്പണികളും വൃത്തിയാക്കൽ, ഇലക്ട്രിക് ആൻഡ് പി എ സിസ്റ്റം സ്ഥാപിക്കുന്ന പ്രവർത്തികൾ എന്നിവയ്ക്കുള്ള ക്വട്ടേഷനും
തുഴച്ചിൽകാർക്കുള്ള തിരിച്ചറിയൽ കാർഡ്, ഒഫീഷ്യൽസിനുള്ള ടീഷർട്ട് തൊപ്പി ലോവർ എന്നിവ നിർമ്മിച്ചു നൽകുക, ട്രോഫികൾക്ക് ഗോൾഡ് പ്ലേറ്റ് ചെയ്യുന്ന പ്രവർത്തികൾ, തുണി ബാനറുകൾ, കസേരകളിലും ജെട്ടികളിലും പവലിയനുകളിലും ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിനും ഫോട്ടോ സിഡികൾ എന്നിവയ്ക്കും താല്പര്യംപത്രം ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം
ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ
ഇമെയിൽ: eemajoralpy@gmail.com
Ph:0477-2252212

date