Skip to main content

എൽ.പി., യു.പി. ക്ലാസുകൾക്ക് അവധി

ആലപ്പുഴ: കാലവർഷത്തെ തുടർന്ന് ജില്ലയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിടാത്ത സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൽ.പി., യു.പി വരെയുള്ള ക്ലാസുകൾക്ക് ജൂലൈ 13(വ്യാഴം) 14 (വെള്ളി) തീയതികളിൽ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവായി. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹൈസ്കൂൾ തലം മുതലുള്ള ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വൊക്കേഷണൽ ഹയർ സെക്കൻഡറി ചെങ്ങന്നൂർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഹയർ സെക്കൻഡറി ചെങ്ങന്നൂർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ ആലപ്പുഴ എന്നിവരെ ചുമതലപ്പെടുത്തി.

date