Skip to main content

ലോക പേപ്പർ ബാഗ് ദിനം ആചരിച്ചു

ആലപ്പുഴ: നവകേരള പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ആലപ്പുഴ, എ.ഡി. ആർ. എഫ്., എസ്.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പേപ്പർ ബാഗ് ദിനം ആചരിച്ചു. ആലപ്പുഴ ലജനത്തുൾ മുഹമ്മദീയ ഹയർസെക്കണ്ടറി സ്കൂളിൽ വച്ച്  നടത്തിയ പരിപാടി ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. എ.ഡി. ആർ.എഫ്. സംസ്ഥാന ചീഫ് കോർഡിനേറ്റർ പ്രേംസായി ഹരിദാസ് അദ്ധ്യക്ഷനായി. എ.ഡി. ആർ.എഫ്. ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ഹരീന്ദ്രനാഥ് തായങ്കരി, ഹെഡ്മിസ്ട്രസ് ഇ. സീന, എസ്.പി.സി കോർഡിനേറ്റേ ർമാരായ ദീപ, സഫിയ, സബ്ല്യു ഡി.ഐ കാർത്തിക  തുടങ്ങിയവർ സംസാരിച്ചു. എ.ഡി. ആർ.എഫ്. വീൽ ചെയർ അസാേസിയേഷൻ എക്സി.അംഗം ജോസഫ് പ്രകൃതി സൗഹൃദ പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി.

date