Skip to main content

സംസ്ഥാന ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ ജൂലൈ 23 മുതല്‍ തിരുവനന്തപുരത്ത്

 കേരള ബോക്സിംഗ് റിവ്യൂ കമ്മറ്റി സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാന എലൈറ്റ് പുരുഷ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പും അഞ്ചാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പും ജൂലൈ 23 മുതല്‍ 25 വരെ തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നു. എലൈറ്റ് പുരുഷ വനിത വിഭാഗത്തില്‍ 19 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, നാല് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9895293160

date