Skip to main content

വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു

ആലപ്പുഴ : സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി  സംഘടിപ്പിക്കുന്നു. 2023 ആഗസ്റ്റ് 01 മുതല്‍ 11 വരെ എറണാകുളം കളമശ്ശേരിയില്‍ ഉള്ള കെ.ഐ. ഇ.ഡി ക്യാമ്പസ്സില്‍ വെച്ചാണു പരിശീലനം. ബിസിനസ്സ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ്സ് ലോണുകള്‍, എച്ച്.ആര്‍. മാനേജ്മന്റ്, കമ്പനി രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  താല്പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 26-നു മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 7012376994.

date