Skip to main content

നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനം

തിരുവനന്തപുരം ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ജില്ലയിലെ അംഗീകൃത വിദ്യാലയങ്ങളിൽ നിലവിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന, 01.05.2012നും 31.07.2014നും ഇടയിൽ ജനിച്ച, ജില്ലയിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. www.navodaya.gov.in  വെബ്‌സൈറ്റിലൂടെ ആഗസ്റ്റ് 10 വരെ അപേക്ഷ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾക്ക് 9483152468, 9446393584, 8129032880

date