Skip to main content

വൈക്കം സത്യഗ്രഹ ശതാബ്ദി; ജൂലൈ 15ന് ഏകദിന സെമിനാർ

കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി ജൂലൈ 15ന് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. വൈക്കം സത്യഗ്രഹ സ്മാരകമന്ദിരത്തിൽ രാവിലെ 10 മണിക്ക് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കും. സി.കെ. ആശ എം.എൽ.എ. മുഖ്യാതിഥിയാവും. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിൽ
മുഖ്യപ്രഭാഷണം നടത്തും.  വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം
ഹൈമി ബോബി, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം കുര്യാസ് കുമ്പളക്കുഴി, എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ, സംഘാടകസമിതി ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 1.30ന് വൈക്കം സത്യഗ്രഹത്തിന്റെ സ്വാധീനം മലയാളസാഹിത്യത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഡോ. അജയ്‌ശേഖർ, പ്രൊഫ. കെ.കെ. സുലോചന എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈക്കം സത്യഗ്രഹവും സാമൂഹ്യപരിവർത്തനവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ചന്ദ്രബാബു അധ്യക്ഷത വഹിക്കും. സുനിൽ പി. ഇളയിടം,എം.ജി.രാധാകൃഷ്ണൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.  
 വൈക്കം പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല- പഠനകേന്ദ്രം, പുരോഗമന കലാസാഹിത്യസംഘം വൈക്കം ഏരിയാകമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്.

  

  
 

date