Skip to main content

കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പുകൾ ഉറപ്പാക്കാൻ മിഷൻ ഇന്ദ്രധനുഷ് ഓഗസ്റ്റ് മുതൽ

കോട്ടയം: അഞ്ചുവയസുവരെയുള്ള എല്ലാ കുഞ്ഞുങ്ങളും പ്രതിരോധ കുത്തിവയ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ദേശീയതലത്തിൽ നടക്കുന്ന മിഷൻ ഇന്ദ്രധനുഷ് കോട്ടയം ജില്ലയിൽ ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. ജില്ലയിലെ 95 ശതമാനം കുഞ്ഞുങ്ങളും പ്രതിരോധകുത്തിവെയ്പുകൾ  പൂർത്തിയാക്കിയിട്ടുണ്ട്്. ശേഷിക്കുന്ന അഞ്ചുശതമാനം കുട്ടികൾക്കു ചില കുത്തിവെപ്പുകൾ എടുത്തിട്ടില്ലെന്നു ആർ.സി.എച്ച് ഓഫീസർ ഡോ: കെ.ജി. സുരേഷ് ജില്ലാതല അവലോകന യോഗത്തിൽ അറിയിച്ചു.   പ്രതിരോധ മരുന്നുകൾ മുടങ്ങിപ്പോയ കുട്ടികളെ കണ്ടെത്താനുള്ള സർവേ ആരോഗ്യപ്രർത്തകരുടേയും ആശാപ്രവർത്തകരുടെയും നേതൃത്വത്തിൽ ഉടൻ ആരംഭിക്കും. ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികളെ ഓഗസ്റ്റ്, സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിൽ പ്രതിരോധ മരുന്നുകൾ നൽകി ദൗത്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 

date