Skip to main content

മാലിന്യമുക്തം നവകേരളം ശിൽപശാല നാളെ  

കോട്ടയം: ജില്ലയിലെ മാലിന്യ  നിർമാർജന പദ്ധതികൾ  ഭേദഗതി ചെയ്യുന്നതിനുള്ള ശിൽപശാല നാളെ (ജൂലൈ 14) തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ നടക്കും. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 23-24 വർഷത്തെ പദ്ധതികൾ ഭേദഗതി ചെയ്ത് സമഗ്രമാക്കുന്നതിനുള്ള ഏകദിന ശിൽപശാലയിൽ ആസൂത്രണ സമിതി ചെയർപേഴ്സൺ,  തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ കോർഡിനേറ്റർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജൂലൈ 22 നകം പുതുക്കിയ പദ്ധതികൾ സമർപ്പിച്ച് 31 നകം ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കേണ്ടതുണ്ട്.  2024 മാർച്ച് 31 നകം ജില്ലയെ സമ്പൂണ മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള സമഗ്രമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ അറിയിച്ചു.

date