Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്: നാല് പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷന്‍ അദാലത്തില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ ആക 68 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 2 എണ്ണത്തില്‍ ജാഗ്രതസമിതിയോട് വിശദമായ റിപ്പോര്‍ട്ട് തേടി. ബാക്കി 62 എണ്ണം അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. അദാലത്തില്‍ പാനല്‍ അഭിഭാഷകരായ പത്മജ പത്മനാഭന്‍, കെ എം പ്രമീള, ചിത്തിര ശശിധരന്‍, കൗണ്‍സിലര്‍ പി മാനസ ബാബു, സിപിഒ നിഷ മധുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

date