Skip to main content

അതിദരിദ്രര്‍ക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു

കുന്നംകുളം നഗരസഭയിലെ അതിദരിദ്രര്‍ക്ക് ഐ ഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. അതിദരിദ്ര പട്ടികയിലെ വ്യക്തിയുടെയും കുടുംബങ്ങളുടെയും മുഴുവന്‍ വിവരങ്ങളും അറിയാന്‍ കഴിയുന്ന ക്യു ആര്‍ കോഡ് സംവിധാനമുള്ള കാര്‍ഡുകളാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 25 അതിദരിദ്ര കുടുംബങ്ങള്‍ക്കാണ് ഐ ഡി കാര്‍ഡുകള്‍ വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 25 പേര്‍ക്ക് കൂടി നല്‍കും.

മുസാവരി ബംഗ്ലാവില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സസണ്‍ സീത രവീന്ദ്രന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി സോമശേഖരന്‍, കൌണ്‍സിലര്‍മാരായ റീജ സലില്‍, പുഷ്പ മുരളി, പി വി സജീവന്‍, സിന്‍സി ജോര്‍ജ്, ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി ജോണ്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍മാരായ ശശികല, ഷിജി നികേഷ്, മെമ്പര്‍ സെക്രട്ടറി ഇ എഫ് ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.

date