Skip to main content

എംപികെബിവൈ ഏജന്റിനെ മാറ്റി

ഒല്ലൂക്കര ബ്ലോക്കിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റായ ബീന ചന്ദ്രൻ (സി എ നമ്പർ 4/93/ ഒഎൽകെ) എന്ന ഏജന്റ് മുഖേന നിക്ഷേപങ്ങൾ നടത്തരുതെന്ന് ഒല്ലൂക്കര ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ അറിയിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏജന്റ് മുഖേന ഇടപാടുകൾ നടത്തിയിരുന്ന നിക്ഷേപകർ തുടർന്നുള്ള സേവനങ്ങൾക്ക് മതിയായ രേഖകൾ സഹിതം തൃശൂർ ഈസ്റ്റ് ഫോർട്ട് പോസ്റ്റ് ഓഫീസുമായും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുമായും ബന്ധപ്പെടണം. പരാതികൾ നൽകാൻ ശേഷിക്കുന്ന നിഷേപകർ പത്ത് ദിവസത്തിനുള്ളിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ രേഖാ മൂലം നൽകണമെന്നും ബി ഡി ഒ അറിയിച്ചു.

date