Skip to main content

അധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് അപേക്ഷ ക്ഷണിച്ചു 

 

2023-24 അധ്യയന വർഷത്തെ ഹൈസ്കൂൾ ഭാഷ/ ഭാഷേതര അധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റതിനായി യോഗ്യതയുള്ള പ്രൈമറി അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്ഥാനക്കയറ്റത്തിനായി അപേക്ഷിക്കുന്ന തസ്തികയുടെ പേര് ചുവന്ന മഷിയിൽ അപേക്ഷയുടെ മുകളിലായി രേഖപ്പെടുത്തണം. ബന്ധപ്പെട്ട പ്രധാനാധ്യാപകൻ പൂരിപ്പിച്ച അപേക്ഷകൾ  ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മുഖാന്തിരം   ജൂലൈ 20നു മുൻപായി  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണം. 2022-23 അധ്യയന വർഷത്തെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടവരും  അപേക്ഷ സമർപ്പിക്കണം. വിവിധ തസ്തികകളിലെ സ്ഥാനക്കയറ്റത്തിനായി തയ്യാറാക്കുന്ന താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് ആഗസ്റ്റ്‌ 20 നകം  വിദ്യാഭ്യാസ ഉപഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.  പരാതികൾ സെപ്റ്റംബർ അഞ്ചിനു മുൻപായി  രേഖാമൂലം സമർപ്പിക്കാം.

date