Skip to main content

പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ചു: ഉടമയ്ക്ക് 34000 രൂപ പിഴയും തടവും

 

പ്രായം പൂർത്തിയാകാത്ത വ്യക്തി വാഹനം ഓടിച്ചതിന്  വാഹന ഉടമയായ സഹോദരനെതിരേ 34000 രൂപ പിഴയും ഒരു ദിവസത്തെ വെറും തടവിനും കോടതി ശിക്ഷ വിധിച്ചു. വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെ  സെഷൻ 180 പ്രകാരം 5000 രൂപയും 199 എ പ്രകാരം 25000 രൂപ പിഴയും കോടതി സമയം തീരുന്നതു വരെ ഒരു ദിവസം വെറും തടവിനുമാണ് വിധിച്ചത്. റോഷന്റെ ലൈസൻസ് മൂന്നു മാസത്തേക്കും  വാഹനത്തിന്റെ ആർ. സി. ഒരു വർഷത്തേക്കും സസ്പെൻസ് ചെയ്യാനും ഉത്തരവായി.

വാഹനത്തിന് രജിസ്ട്രേഷൻ നമ്പർ  ഇല്ലാത്തതിനാൽ  2000 രൂപയും ഇൻഡിക്കേറ്റർ, മിറർ എന്നിവ ഘടിപ്പിക്കാത്തതിനാൽ 1000 രൂപയും അനുബന്ധ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാത്തതിന് 1000 രൂപയും അടക്കമാണ് പിഴ ചുമത്തിയിരിക്കുന്നത്.

സ്പെഷ്യൽ കോടതി
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  ജഡ്ജി കെ.വി.നൈനയാണ് ഉത്തരവിട്ടത്. 

നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ ആലുവ ഭാഗത്ത് നിന്നും ഏപ്രിൽ മാസത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. 

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി എസ് ജയരാജ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ  കെ പി ശ്രീജിത്ത്, ടി ജി നിഷാന്ത്, ഡ്രൈവർ എം സി ജിലേഷ്  എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.

date