Skip to main content

31 കടകൾ ക്കെതിരെ നടപടി 

 

നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്ന തിനെതിരേ
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സ്ക്വാഡ് തൃപ്പൂണിത്തുറ, നെട്ടൂർ മേഖലകളിലുള്ള കടകളിൽ പരിശോധന നടത്തി.

 പൊതുവിതരണ,  ഭക്ഷ്യസുരക്ഷ , ലീഗൽ മെട്രോളജി, റവന്യൂ  വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.

 പച്ചക്കറികടകൾ, പലചരക്ക് കടകൾ, കോഴിക്കടകൾ, ഹോട്ടലുകൾ, ബേക്കറി എന്നിവയുൾപ്പെടെ 56 കടകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 31 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.

 ജില്ലാ സപ്ലൈ ഓഫീസർ ടി.സഹീർ, ഭക്ഷ്യസുരക്ഷാ ഓഫീസർ വിമല മാത്യു, ലീഗൽ മെട്രോളജി  ഡെപ്യൂട്ടി കൺട്രോളർ ഈ വിനോദ് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ വിവിധ താലൂക്കുകളിലെ റേഷനിങ് ഇൻസ്പെക്ടർമാർ പോലീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

date