Skip to main content

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവസാഹിത്യ ക്യാമ്പ്

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ രചനകൾ (കഥാ, കവിത - മലയാളത്തിൽ) ജൂലൈ 31 നു മുമ്പ് താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്ക്കുക. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡി.റ്റി.പി ചെയ്ത് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ആധാർ വോട്ടർ ഐ.ഡി. ഇവയിൽ ഏതെങ്കിലും ഒരെണ്ണം) ബയോഡേറ്റ, വാട്ട്സ് അപ്പ് നമ്പർ എന്നിവ സഹിതം നൽകേണ്ടതാണ്. കവിത 60 വരിയിലും കഥ 8 ഫുൾസ്കാപ്പ് പേജിലും കവിയരുത്.

രചനകൾ അയയ്ക്കേണ്ട വിലാസം
Sahithyacamp2023@gmail.com

തപാൽ വിലാസം:
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെൻറർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം - 695043

കൂടുതൽ വിവരങ്ങൾക്ക് - 0484 2428071

date