Skip to main content

ഏകദിന പരിശീലനം

 

സംരംഭകൻ അല്ലെങ്കിൽ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക്
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്  മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, വില്ലിങ്ടൺ ഐലൻഡ്, കൊച്ചിയുടെ സാങ്കേതിക സഹായത്തോടെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ജൂലൈ 26 ന് രാവിലെ 09.30 മുതൽ 04.30 വരെ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ കീഡിന്‍റെ വെബ്സൈറ്റായ www.kied.info-ൽ ഓൺലൈനായി ജൂലൈ 20 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുത്ത 50 പേർക്ക്  പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ -0484 -2550322, 2532890.

date