Skip to main content

മാലിന്യം തള്ളൽ: 6 കേസ് കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വെള്ളിയാഴ്ച (ജൂലൈ 14)  6 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ മരട്, ഫോർട്ട് കൊച്ചി,  ഹാർബർ, കണ്ണമാലി, പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ സ്ഥിരീകരിച്ചത്.

ചമ്പക്കര-പേട്ട റോഡിൽ കെ.എൽ 43 എൻ 6068 - നമ്പർ വാഹനത്തിൽ നിന്നും മലിനജലം  ഒഴുക്കിയതിന് ഇടുക്കി തൊടുപുഴ ചെമ്പാറയിൽ വീട്ടിൽ അഭിലാഷി(45)നെ പ്രതിയാക്കി മരട് പോലീസ്  കേസ് രജിസ്റ്റർ ചെയ്തു.

 ഫോർട്ട് കൊച്ചി കെ ജെ ഹർഷൽ റോഡ് മാർജിനിൽ മാലിന്യം നിക്ഷേപിച്ചതിന് തോപ്പുംപടി പുത്തൻപറമ്പിൽ വീട്ടിൽ സുബൈർ ഹമീദി(55)നെ പ്രതിയാക്കി ഫോർട്ടുകൊച്ചി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 വാതുരുത്തി കൊങ്കൺ റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് തിരുവനന്തപുരം പൂജപ്പുര മുടവൻമുകൾ വീട്ടിൽ കെ.എം രാജ(58)നെ പ്രതിയാക്കി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 ചെല്ലാനം ഹാർബറിനരികിൽ കടൽ തീരത്ത് മാലിന്യം നിക്ഷേപിച്ചതിന് സൗത്ത് ചെല്ലാനം പള്ളിക്കത്തയ്യിൽ വീട്ടിൽ റോസ് മേരി (38), സൗത്ത് ചെല്ലാനം പള്ളിക്കത്തയ്യിൽ വീട്ടിൽ ഏണസ്റ്റീന (54), കാട്ടിപ്പറമ്പ് ആയുർവേദ ആശുപത്രിക്ക് സമീപം മാലിന്യം വലിച്ചെറിഞ്ഞതിന് കണ്ണമാലി പള്ളുരുത്തി അഞ്ചുതൈക്കൽ നാൻസി ഫ്രാൻസ് (53) എന്നിവരെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് ചെയ്തു.

date