Skip to main content

കളിസ്ഥല നിർമ്മാണത്തിന് 28 ലക്ഷം രൂപയുടെ പ്രത്യേക അനുമതി

 

മണിയൂർ എൻഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ ദീർഘകാല ആവശ്യമായിരുന്ന കളിസ്ഥലം യാഥാർത്ഥ്യമാകുന്നു.
കളിസ്ഥല നിർമ്മാണത്തിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നും 28 ലക്ഷം രൂപയുടെ പ്രത്യേക അനുമതിയായതായി
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

കോളേജിൽ നടന്ന വിവിധ യോഗങ്ങളിൽ കളിസ്ഥലവുമായി ബന്ധപ്പെട്ട് ആവശ്യം ഉയർന്നപ്പോൾ ഇക്കാര്യം പരിഗണിക്കാമെന്ന് എംഎൽഎ ഉറപ്പു നൽകിയിരുന്നു. പഠനത്തോടൊപ്പം ആരോഗ്യവും ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിന്റെ  ആവശ്യമാണെന്നും അതിനാലാണ് ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കാൻ തീരുമാനിച്ചതെന്നും എംഎൽഎ പറഞ്ഞു.

date