Skip to main content

സൈക്കോളജി അപ്രന്റീസ് കൂടിക്കാഴ്ച 21 ന്

മാനന്തവാടി ഗവ. കോളേജില്‍ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസ് നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 21 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണീയം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, അവയുടെ പകര്‍പ്പ് എന്നിവയുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240351.

date