Skip to main content

നെഹ്‌റുട്രോഫി ജലോത്സവം: സാഹിത്യ രചനാമത്സരങ്ങള്‍ ജൂലൈ 31-ന്

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സുവനീര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹിത്യ രചനാമത്സരങ്ങള്‍ ജൂലൈ 31-ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്യും.   

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. മത്സര ദിവസം രാവിലെ വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9061481390.

date