Skip to main content

സൈക്കോളജി അപ്രന്റീസ് നിയമനം

ആലപ്പുഴ: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 10 എയ്ഡഡ് കോളജുകളിലേക്ക് കോളജ് വിദ്യാഭ്യാസ വകുപ്പ് സൈക്കോളജി അപ്രന്റീസുമാരെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ എം.എ./ എം.എസ്‌സി. സെക്കോളജി നേടിയവര്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. പ്രതിമാസം 17,600 രൂപ വേതനവും ടി.എ.യും ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 22ന് ഉച്ചയ്ക്ക് 1.30ന് കരുനാഗപ്പള്ളി തഴവ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0476 2864010, 9188900167, 9495308685.
 

date