Skip to main content

റിസോഴ്സ് പേഴ്സണ്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ബാങ്ക് വായ്പാബന്ധിതമായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി പി.എം.എഫ്.എം.ഇ നടപ്പിലാക്കുന്നതിനായി റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ തയാറാക്കുന്നതിനും ബാങ്ക് വായ്പ, അനുമതികള്‍ എന്നിവ ലഭ്യമാക്കുന്നതിനും സംരംഭകരെ സഹായിക്കുകയാണ് ചുമതല. ബിരുദം യോഗ്യതയുള്ള ഇടുക്കി ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പ്രവര്‍ത്തി പരിചയം അനിവാര്യം. വിശദവിവരത്തിന് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാം. ജൂലൈ 31 നകം gmdicidk@gmail.com എന്ന വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-235207/235410.

 

date