Post Category
ഹിന്ദി ട്രെയിനിംഗിന് അപേക്ഷാ തീയതി നീട്ടി
ആലപ്പുഴ: സര്‍ക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന്റെ മെറിറ്റ്, മനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി.എ. ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവര്‍ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദികോഴ്സ് ജയിച്ചിരിക്കണം. പ്രായപരിധി 17- 35. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31-ന് വൈകിട്ട് അഞ്ചു വരെയാണ്. അപേക്ഷാ ഫോറത്തിന് www.educationkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍: 04734296496, 8547126028.
date
- Log in to post comments