Skip to main content

കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു

കർഷകദിനാചരണത്തിന്റെ ഭാഗമായി പാറശാല കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, എസ്.സി, എസ്.റ്റി വിഭാഗം, വനിത, വിദ്യാർത്ഥി, സമ്മിശ്ര കർഷകൻ, യുവ കർഷകൻ, മികച്ച കർഷക തൊഴിലാളി, നെൽ കർഷകൻ, കേര കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. ജൂലൈ 31ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9400555215, 9544049283

date