Post Category
വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
വിമുക്ത ഭടന്മാരുടെ പത്താം സ്റ്റാന്റേര്‍ഡ് മുതല്‍ ബിരുദാനന്തര ബിരുദം വരെയും മറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്കും പഠിക്കുന്ന മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രീയ സൈനിക് ബോര്‍ഡില്‍ നിന്നും ഈ വര്‍ഷം എഡ്യൂക്കേഷന്‍ ഗ്രാന്റിന് അപേക്ഷ സമര്പ്പിച്ചിട്ടുളളവര്ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 50 ശതമാനം മാര്‍ക്ക് നേിയിട്ടുളളവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. അപേക്ഷാഫോറം www.sainikwelfarekerala.org വെബ്സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 10. കൂടുതല്‍ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ബന്ധപ്പെടാം. ഫോൺ 0484-2422239.
date
- Log in to post comments