Skip to main content
കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പാറക്കുളങ്ങര റോഡ് നാടിന് സമർപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്തു

കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പാറക്കുളങ്ങര റോഡ് നാടിന് സമർപ്പിച്ചു. 75 മീറ്റർ ദൂരമുള്ള ഗ്രാമീണ റോഡിന് 275000 രൂപ വകയിരുത്തിയാണ് കോൺക്രീറ്റ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി വി സുഭാഷ് അധ്യക്ഷനായി.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി മുഖ്യാതിഥിയായി. എം ജെ ജിൽമി സ്വാഗതവും ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എംടി വേലായുധൻ മാഷ് നന്ദിയും പറഞ്ഞു.

date