Skip to main content

യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍, നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകള്‍ എന്നിവയിലൂടെയാണ് പഠനം. 

പ്ലസ് ടു യോഗ്യതയും 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. ഓഗസ്റ്റ് 10 വരെ https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ്  റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2325101, 8281114464, 8943995219

date