Skip to main content

പോക്സോ നിയമ ബോധവത്ക്കരണം: പരിശീലനം നല്‍കി

ആലപ്പുഴ: ജില്ലയിലെ ഹയര്‍സെക്കന്ററി അധ്യാപകര്‍ക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പോക്സോ നിയമത്തില്‍ ബോധവത്ക്കരണ പരിശീലനം നല്‍കുന്നതിന് മുന്നോടിയായി ജില്ല റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. എസ്.എസ്.കെ. ജില്ലാ ഓഫീസ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ആലപ്പുഴയുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.

കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, പോക്സോ ആക്ട്, പോക്സോ പ്രകാരമുള്ള കുറ്റ കൃത്യങ്ങള്‍, ശിക്ഷകള്‍, പോക്സോ പ്രക്രിയ, റിപ്പോര്‍ട്ടിംഗ്, പോക്സോ ആക്ടുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍, പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്‌കൂളുകളുടെ ചുമതലകള്‍ മാനസികാരോഗ്യ പ്രഥമശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

പരിപാടിയില്‍ ഹയര്‍സെക്കന്ററി ആര്‍.ഡി.ഡി. വി.കെ അശോക് കുമാര്‍ അധ്യക്ഷനായി. രാജീവ് കണ്ടല്ലൂര്‍, സജീഷ്, ഉണ്ണി ശിവരാജന്‍, അസിഫ്, ഷെറിന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി.എം. രജനീഷ്, പ്രോഗ്രാം ഓഫീസര്‍മാരായ പി.എ. സിന്ധു, ജി. ബാബുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

date