Skip to main content

ബോട്ടുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് നല്‍കണം

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ദിവസം നെഹ്റു പവലിയന് വടക്കോട്ട് ഡോക്ക് ചിറ വരെ പുന്നമടക്കായലില്‍ ട്രാക്കിന് സമീപം ബോട്ടുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് താത്പര്യമുള്ളവര്‍ ആര്‍.ഡി. ഓഫീസിലെത്തി നിശ്ചിത തുക മുന്‍കൂറായി ഒടുക്കണമെന്ന് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ അറിയിച്ചു. പത്ത് പേര്‍ വരെയുള്ള ബോട്ടിന് 10,000 രൂപയും 10-15 പേര്‍ വരെയുള്ള ബോട്ടിന് 15,000 രൂപയും 15-20 പേര്‍ വരെയുള്ള ബോട്ടിന് 20,000 രൂപയും 20 പേരില്‍ കൂടുതലുള്ള ബോട്ടിന് 35,000 രൂപയും അപ്പര്‍ ഡെക്കുള്ള ബോട്ടിന് 50,000 രൂപയുമാണ് ഫീസ്. മുന്‍കൂര്‍ തുക അടയക്കാത്ത ബോട്ടുകള്‍ ഈ ഭാഗത്ത് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. 

date