Skip to main content

വഞ്ചിപ്പാട്ട് മത്സരം: അപേക്ഷകള്‍ ക്ഷണിച്ചു

ആലപ്പുഴ: 69-ാമത് നെഹ്രു ട്രോഫി വളളംകളിക്ക് മുന്നോടിയായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരത്തിന്റെ വിധികര്‍ത്താവാകുവാന്‍ താല്‍പര്യമുള്ള വഞ്ചിപ്പാട്ട് മത്സരത്തില്‍ യൂണിവേഴ്‌സിറ്റി തലത്തിലും സ്‌കൂള്‍ തലത്തിലും വഞ്ചിപ്പാട്ട് വിധികര്‍ത്താവായി പ്രവര്‍ത്തിച്ച് പരിചയമുള്ളവരില്‍ നിന്നും ബയോഡേറ്റ സഹിതം അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് രണ്ടിനകം ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിര്‍വശത്തുള്ള മിനി സിവില്‍സ്റ്റേഷന്‍ അനക്‌സിന്റെ രണ്ടാം നിലയിലുള്ള ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ നല്‍കണം.  
 

date