Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 25ന്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സൽ ഫോറം ആന്റ് ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാൻ) ഉപഭോക്താക്കളുടെ പരാതികൾ ഫോറമായ കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സൽ പരിഹരിക്കുന്നതിനായുള്ള ഫോറത്തിന്റെയും, ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന റഗുലേഷനുകൾ 2023ന്റെ കരട് കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) 2023 മെയിൽ, പ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ച പൊതുതെളിവെടുപ്പ് ജൂലൈ 25ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ രാവിലെ 10:30 ന് നടക്കും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാ ത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാം. അത്തരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂലൈ 24ന് ഉച്ചയ്ക്ക് 12 ന് മുൻപായി, പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിൽ വഴി അറിയിക്കണം. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. വിലാസംസെക്രട്ടറികേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010. അവസാന തീയതി ജൂലൈ 25ന് വൈകീട്ട് അഞ്ച് മണി.

പി.എൻ.എക്‌സ്3372/2023

 

date