Skip to main content

ഇ-ഗ്രാന്‍ഡ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ അപേക്ഷിക്കാം

പോസ്റ്റ് മെട്രിക് തലത്തില്‍ 2018-19 മുതല്‍ 2020-21 വരെ പഠനം നടത്തിയതും യഥാസമയം ഇ-ഗ്രാന്‍ഡ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിച്ചതും സാങ്കേതിക തകരാര്‍ കാരണം പെന്റിങായതുമായ പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റ് പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് അവസരം. ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ അപേക്ഷകള്‍ രേഖാമൂലം ഡിസംബര്‍ 15നകം പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794996.

date