Skip to main content

സിവിൽ സർവീസസ് വിജയികളെ അനുമോദിക്കുന്നു

        യു പി എസ് സി നടത്തിയ 2022 ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച മലയാളികളായ 44 വിദ്യാർഥികളെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു. ജൂലൈ 27ന് രാവിലെ 11 ന് തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലിലാണ് ചടങ്ങ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള അവാർഡ് വിതരണം നടക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, സിവിൽ സർവീസ് അക്കാഡമി ഡയറക്ടർ രാജീവ് കുമാർ ചൗധരി തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്3383/2023

date