Skip to main content

രജിസ്‌ട്രേഷൻ ഡ്രൈവിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നേടാം

ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ജില്ലാതല ട്രെയിനർ രജിസ്‌ട്രേഷൻ ഡ്രൈവിൽ രജിസ്റ്റർ ചെയ്ത് പരിശീലനം നേടാം.

സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (കെഎഎസ്ഇ) സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണം നടത്തുന്നതിന്റെ ഭാഗമായാണ് രജിസ്ട്രേഷൻ ഡ്രൈവിൽ രജിസ്റ്റർ ചെയ്യുന്നത്. രജിസ്റ്റർ ചെയ്യുന്ന പരിശീലകർക്ക് കെഎഎസ്ഇയുടെ ടിഒടി അക്കാദമി വഴി പ്രത്യേക പരിശീലനം നൽകി അംഗീകൃത പരിശീലകർ എന്ന നിലയിൽ സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകും.

കേരളത്തിലെ യുവതീയുവാക്കളിൽ നൈപുണ്യവും തൊഴിൽ ശേഷിയും വർദ്ധിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേരളത്തിലെ നൈപുണ്യ ആവാസ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ നിലയിൽ ഹ്രസ്വകാല നൈപുണ്യ പരിശീലനം നൽകുന്നതിന് പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകളുടെ അഭാവം. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നത്. ഇത്തരത്തിൽ വിവിധ മേഖലയിൽ അംഗീകൃത പരിശീലകരുടെ ഡാറ്റാബേസ് തയ്യാറാക്കി അതിൽ നിന്നും ഒരു ഡയറക്ടറി രൂപീകരിക്കുകയും ആയത് സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജൻസികൾക്ക് ലഭ്യമാക്കുകയും ചെയ്യും. വിശദ വിവരങ്ങൾക്ക് totacademy@kase.in

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്

https://form.jotform.com/harsha.../trainer-registration-form

അല്ലെങ്കിൽ

http://www.statejobportal.kerala.gov.in/publicSi.../jobFairs

date