Skip to main content
ഇരിങ്ങാലക്കുട നഗരസഭ സി ഡി എസ് ഒന്നിലെ കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മയിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് കർക്കിടക കഞ്ഞി ഫെസ്റ്റ് ആരംഭിച്ചു

കർക്കിടക കഞ്ഞി ഫെസ്റ്റ് നടന്നു

ഇരിങ്ങാലക്കുട നഗരസഭ സി ഡി എസ് ഒന്നിലെ കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മയിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് കർക്കിടക കഞ്ഞി ഫെസ്റ്റ് ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

കർക്കിടക കഞ്ഞിയുടെ പ്രധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ കർക്കിടക കഞ്ഞിയോടൊപ്പം പത്തിലക്കറിയും പോഷക സമൃദ്ധമായ ഇരുപതോളം നാടൻ പലഹാരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട കുടുംബശ്രീ സിഡിഎസ് ഒന്നിലെ സംരംഭകരാണ് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നത്.

സി ഡി എസ് ഒന്നിന്റെ ചെയർപേഴ്സൺ പുഷ്പാവതി അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി സി ഷിബിൻ, കൺവീനർ മീനാക്ഷി ജോഷി, വൈസ് ചെയർപേഴ്സൺ കാഞ്ചന കൃഷ്ണൻ, അംബിക പള്ളിപ്പുറത്ത് എന്നിവർ സംസാരിച്ചു.

date