Skip to main content
പുതുക്കാട് മണ്ഡലം പട്ടയം അസംബ്ലി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പട്ടയം അസംബ്ലി

പുതുക്കാട് മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു

പട്ടയ അപേക്ഷ നടപടികൾ പരിശോധിക്കാനും പുരോഗതി വിലയിരുത്താനും തീരുമാനം

പുതുക്കാട് മണ്ഡലം പട്ടയം അസംബ്ലി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പട്ടയം അസംബ്ലിയിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വിവിധ വില്ലേജുകളിലെ ഇനിയും പട്ടയത്തിന് അപേക്ഷ നൽകാത്തവരിൽ നിന്നും പുതുതായി അപേക്ഷകൾ സ്വീകരിക്കാൻ തീരുമാനമായി.

നിലവിൽ സമർപ്പിച്ച അപേക്ഷകളിൽ എടുത്ത നടപടികൾ പരിശോധിക്കുകയും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വില്ലേജ് തല ജനകീയ കമ്മറ്റിയിലും പട്ടയ അപേക്ഷയുടെ നടപടികൾ പരിശോധിക്കാനും പുരോഗതി വിലയിരുത്താനും പട്ടയ അസംബ്ലിയിൽ തീരുമാനമായി.

പുതുക്കാട് മണ്ഡലം നോഡൽ ഓഫീസർ സിമീഷ് സാഹു കെ.എം ഭൂരേഖ തഹസിൽദാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട ആർ.ഡി.ഒ എം.കെ. ഷാജി പട്ടയം അസംബ്ലി സംബന്ധിച്ച് വിശദീകരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്, ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ. കെ. അനൂപ്, സൈമൺ നമ്പാടൻ, പ്രിൻസൺ തയ്യാലക്കൽ, അജിതാ സുധാകരൻ, എൻ. മനോജ് എന്നിവർ പങ്കെടുത്തു. മുകുന്ദപുരം തഹസീൽദാർ കെ.ശാന്തകുമാരി, ചാലക്കുടി തഹസീൽദാർ ഇ.എൻ രാജു, തൃശൂർ തഹസീൽദാർ ടി കെ ജയശ്രീ എന്നിവർ താലൂക്കുകളിലെ പട്ടയാപേക്ഷകൾ സംബന്‌ധിച്ച നടപടികൾ വിശദീകരിച്ചു.

date