Skip to main content
തിരുവില്വാമല ഗവ. ചേലക്കര മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹയർ സെക്കന്ററി സമുച്ചയം 10 മാസം കൊണ്ട് പൂർത്തികരിക്കുമെന്നും അടുത്ത അധ്യയന വർഷം പ്ലസ് വൺ ക്ലാസ് ആരംഭിക്കുമെന്നും പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.

ഹയർ സെക്കൻഡറി സമുച്ചയം 10 മാസത്തിനകം: മന്ത്രി കെ രാധാകൃഷ്ണൻ

തിരുവില്വാമല ഗവ. ചേലക്കര മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹയർ സെക്കന്ററി സമുച്ചയം 10 മാസം കൊണ്ട് പൂർത്തികരിക്കുമെന്നും അടുത്ത അധ്യയന വർഷം പ്ലസ് വൺ ക്ലാസ് ആരംഭിക്കുമെന്നും പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. തിരുവില്വാമല ഗവ. മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹയർ സെക്കന്ററി സമുച്ചയം ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദ്യാഭ്യാസത്തിലൂടെയാണ് നമ്മുടെ തലമുറ വളർന്നു വരേണ്ടതെന്ന കാഴ്ചപ്പാട് രക്ഷിതാക്കൾക്കും സമൂഹത്തിനും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളിലൂടെ സമൂഹത്തെ സംരക്ഷിക്കാൻ കഴിയണം. സമൂഹത്തിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുമുള്ള ദുശ്ശീലങ്ങൾക്കെതിരെ പട പൊരുതിയാൽ മാത്രമേ മുന്നോട്ട് വരാൻ കഴിയൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി വികസന വകുപ്പിൽ നിന്ന് 3.41 കോടി രൂപ വിനിയോഗിച്ചാണ് ഹയർ സെക്കന്ററി സമുച്ചയം നിർമ്മിക്കുന്നത്. 1025 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം ഒരുങ്ങുന്നത്. മൂന്ന് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിൽ ക്ലാസ് മുറികൾ, ലാബ്, പ്രിൻസിപ്പാൾ റൂം, സ്റ്റാഫ് റൂം, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

ചടങ്ങിൽ 2022-2 അദ്ധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു. പി ഡബ്ലിയു ഡി ബിൽഡിംഗ്സ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.ഡി. ഹരിത സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ പത്മജ, ഗിരിജ മേലേടത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപ എസ് നായർ, കെ ആർ മായ ടീച്ചർ, പി സാബിറ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ ആശാദേവി, തിരുവില്വാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയൻ, തിരുവില്വാമല ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സ്മിത സുകുമാരൻ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ലിസി ജെ മങ്ങാട്ട്, ചേലക്കര ജി എം ആർ ഇ എം എസ് പിടി എ പ്രസിഡന്റ് പി വിജയൻ, ഹെഡ്മിസ്ട്രസ് വി ഷൈമ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date