Skip to main content

മെഡിക്കൽ കോളേജിൽ ഡോക്ടർ നിയമനം

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ റേഡിയോ ഡയഗ്നോസിസ്, റേഡിയേഷൻ ഓങ്കോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക.

ഓഗസ്റ്റ് 1ന് രാവിലെ 11 മണിക്ക് മുളങ്കുന്നത്തുകാവിലുള്ള പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വച്ചാണ് അഭിമുഖം.

ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൻ്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് ഹാജരാക്കേണ്ടതാണ്.

date