Skip to main content

കുട്ടനാട് പാക്കേജ്  37 കോടി രൂപയുടെ പദ്ധതികള്‍ക്ക്  ഭരണാനുമതി നല്‍കി മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ: രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെട്ട 41 പദ്ധതികള്‍ക്ക് 37 കോടി രൂപയുടെ ഭരണാനുമതി നല്‍കി ജലവിഭവ വകപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട്, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കോട്ടയം കടുത്തുരുത്തി, ചേര്‍ത്തല, വൈക്കം മണ്ഡലങ്ങളിലെ വിവിധ പദ്ധതികള്‍ക്കായാണ് പണം അനുവദിച്ചത്. ഇതിന്റെ തുടര്‍ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

2020 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം കുട്ടനാട് പാക്കേജ്  പ്രഖ്യാപിച്ചത്. കുട്ടനാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജലവിഭവം, കൃഷി, ഫിഷറീസ്, ടൂറിസം അടക്കം ഒന്‍പത് വകുപ്പുകളുടെ പദ്ധതിയില്‍പ്പെടുത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. 

കുട്ടനാട്ടിലെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയും കര്‍ഷകവരുമാനത്തിന്റെ തോതും വര്‍ധിപ്പിക്കുക, വേമ്പനാട് കായല്‍വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങള്‍ താങ്ങാന്‍ കഴിയുന്ന സ്ഥിതിയിലാക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.

date