Skip to main content

അറിയിപ്പുകൾ

കേരളോത്സവം 2023: ലോഗോ ക്ഷണിക്കുന്നു 

യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന്‌ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്‌, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2023 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിക്കുന്നു. ആഡ് - സൈസില്‍ മൾട്ടി കളറില്‍ പ്രിന്‍റ്‌ ചെയ്ത എന്‍ട്രികള്‍ ആഗസ്റ്റ്‌ 16ന്‌ വൈകുന്നേരം അഞ്ച് മണിക്ക്‌ മുന്‍പായി ലഭിച്ചിരിക്കണം. എന്‍ട്രികള്‍ സമർപ്പിക്കുന്ന കവറിന്റെ മുകളില്‍ കേരളോത്സവം 2023 ലോഗോ എന്ന്‌ രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്‌, സ്വാമി വിവേകാനന്ദ യൂത്ത്‌ സെന്‍റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന്‌ സമീപം, കുടപ്പനക്കുന്ന്‌ പി തിരുവനന്തപുരം 43 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2733139, 2733602

 

സപ്ലൈ ഓഫീസ് അറിയിപ്പ് 

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ (https://evegoils.nic.in/wsp/login ) എല്ലാ മൊത്ത, ചില്ലറവ്യാപാരികളും ബിഗ് ചെയിൻ റീട്ടെയിലർമാർ അല്ലെങ്കിൽ പ്രൊസസ്സർമാർ എന്നിവർ അവരവരുടെ സ്ഥാപനങ്ങളിലെ ഗോതമ്പ് സ്റ്റോക്കിന്റെ വിവരങ്ങൾ പ്രഖ്യാപിക്കുകയും 2024 മാർച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചയും അവ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 

ഗസ്റ്റ് അധ്യാപക നിയമനം

ഐ.എച്ച്.ആർ.ഡിയു‌ടെ കീഴിലുള്ള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലെെഡ് സയൻസ് അയലൂരിൽ 2023-24 അധ്യയന വർഷത്തേക്ക് കോമേഴ്സ് വിഭാ​ഗത്തിൽ ​ഗസ്റ്റ് അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോ തത്തുല്യമായ ​ഗ്രേഡോടുകൂടിയ കോമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യു.ജി.സി/നെറ്റ്/പി.എച്ച്.ഡിയും ആണ് യോ​ഗ്യത. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ആഗസ്റ്റ്  രണ്ടിന് രാവിലെ 10 മണിക്ക്  ​യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ സഹിതം അഭിമുഖത്തിനു ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04923 241760, 8547005029

date