Skip to main content

അറിയിപ്പുകൾ

റീ-ടെണ്ടറുകൾ ക്ഷണിച്ചു

ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും, 2 മിനി അങ്കണവാടികളിലേക്കും 2022-23 സാമ്പത്തിക വർഷം പ്രീസ്കൂള്‍ കിറ്റ്-ട്രൈസൈക്കിള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ജി എസ്‌ ടിയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത റീടെണ്ടറുകൾ ക്ഷണിച്ചു. റീടെണ്ടർ തിയ്യതി ആഗസ്റ്റ് അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് ബാലുശ്ശേരി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9188959864.

പ്രതിമാസ ധനസഹായം 

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികർ / കോലധാരികൾ എന്നിവർ 2022 ജൂൺ മാസം മുതലുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഗുണ ഭോക്താക്കളുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡിന്റെ തിരുവങ്ങാട്ടുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ആഗസ്റ്റ് പത്തിന് മുമ്പായി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0490 2321818 

അപേക്ഷ ക്ഷണിച്ചു

പാലക്കാട്‌ ജില്ലയിലെ അയലൂര്‍ അപ്ലൈഡ് സയന്‍സ്‌ കോളേജില്‍ ബി എസ്‌ സി ഇലക്ട്രോണിക്‌സ്‌, ബി എസ്‌ സി കംപ്യൂട്ടര്‍ സയന്‍സ്‌, ബി കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള ഈ കോളേജില്‍ 50 ശതമാനം സീറ്റിൽ യൂണിവേഴ്സിറ്റിയും 50 ശതമാനം 50 ശതമാനം കോളേജുമാണ്‌ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നത്. www.admission.uoc.ac.in എന്ന വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കോളേജും കോഴ്‌സുകളും ഓപ്റ്റ്‌ ചെയ്യുക. കോളേജിന്റെ 50 ശതമാനം സീറ്റില്‍ അഡ്മിഷന്‍ വേണ്ടവര്‍ https://ihrdadmissions.org എന്ന വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ജൂലൈ 31ന് മുമ്പ്‌  കോളേജിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9447711279, 9446829201

date