Skip to main content

തിരുവോണം ബമ്പർ പ്രകാശനം ചെയ്തു 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2023 ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം എ ഡി എം സി.മുഹമ്മദ് റഫീഖ് നിർവഹിച്ചു. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ഷേർളി കെ.എ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യചിഹ്നമായ പച്ചക്കുതിര എ ഡി എം സി.മുഹമ്മദ് റഫീഖിനും മറ്റ് അതിഥികൾക്കും വിതരണം ചെയ്തു. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടിയും രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതവുമാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്ക് നൽകും. ഇത്തവണ 5,34,670 പേർക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 20 നാണ് നറുക്കെടുപ്പ്. ജില്ലയിൽ തിരുവോണം ബമ്പർ ലോട്ടറിയുടെ വില്പന ആരംഭിച്ചു.

ചടങ്ങിൽ വിവിധ ലോട്ടറി ട്രേഡ് യൂണിയൻ നേതാക്കൾ, ഏജന്റുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഇൻചാർജ്ജ് സിജു പി.എസ് സ്വാഗതവും താമരശ്ശേരി അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ അബ്ദുൾ ജലീബ് എസ് നന്ദിയും പറഞ്ഞു.

date