Skip to main content

വയോസേവന അവാർഡ്: നോമിനേഷൻ ക്ഷണിച്ചു  

 

വയോജന മേഖലയിൽ മികച്ച സേവനം കാഴ്ചവെച്ച മുതിർന്ന പൗരന്മാർക്കും വിവിധ സർക്കാർ, സർക്കാരിതര വിഭാഗങ്ങൾക്കും കലാ കായിക സാംസ്കാരിക മേഖലകളിൽ മികവു തെളിയിച്ച മുതിർന്ന പൗരന്മാർക്കും 11 വിഭാഗങ്ങളിലായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡ്‌ 2023 നുള്ള നോമിനേഷനുകൾ ക്ഷണിച്ചു. 

മികച്ച കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌, എൻ ജി ഒ/സ്ഥാപനം (സർക്കാരിതരം ), മെയിന്റനൻസ്‌ ട്രിബ്യൂണൽ, ഗവ.വൃദ്ധസദനം, കായിക മേഖലയിൽ മികവു തെളിയിച്ച മുതിർന്ന പൗരന്മാർ, കലാ സാഹിത്യ, സാംസ്‌കാരിക മേഖലകളിൽ മികവു തെളിയിച്ച മുതിർന്ന പൗരന്മാർ, വയോജന സേവന മേഖലയിൽ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. അവാർഡിനുള്ള അപേക്ഷകളുടെ മൂന്ന്‌ പകർപ്പുകൾ അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കണം. 

മികച്ച കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്‌, മെയിന്റനൻസ്‌ ട്രിബ്യൂണൽ വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകൾ ഡയറക്ടർ, സാമൂഹ്യ നീതി വകുപ്പ്‌, വികാസ്‌ ഭവൻ തിരുവനന്തപുരം എന്ന വിലാസത്തിലും മറ്റുള്ളവ ജില്ലാ സാമൂഹ്യ നീതി ഓഫീസർ, സിവിൽ സ്റ്റേഷൻ കോഴിക്കോട്‌, 673020 എന്ന വിലാസത്തിലും സമർപ്പിക്കണം. അപേക്ഷാ ഫോമുകൾക്കും കൂടുതൽ വിവരങ്ങൾക്കും www.swdkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജൂലൈ 30.

date