Skip to main content

അറിയിപ്പുകൾ

ശില്പശാല 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന്റെ 'സംരക്ഷ' പോർട്ടൽ മുഖേനയുളള ഇലക്ട്രിക്കൽ സൂപ്പർവൈസർ, വയർമാൻ, കോൺട്രാക്ടർ എന്നിവർക്കായുളള സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ആഗസ്റ്റ് മൂന്നിന് ജില്ലാ പ്ലാനിങ്ങ് ബോർഡ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ജില്ലയിലെ ഇലക്ട്രിക്കൽ വയർമാൻ, കോൺട്രാക്ടർ, സൂപ്പർവൈസർമാർ എന്നിവർക്ക് സൗജന്യമായി പങ്കെടുക്കാവുന്നതാണെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2950002 

മസ്റ്ററിങ് തിയ്യതി നീട്ടി 

2022 ഡിസംബർ 31 വരെ കേരള കള്ള് വ്യവസായ ക്ഷേമനിധി വ്യവസായ ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് മസ്റ്ററിങ്ങിനായി അനുവദിച്ച സമയം ജൂലൈ 31 വരെ നീട്ടിയതായി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :  0495-2384355 

ആട് വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് മൂന്ന്, നാല് തിയ്യതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ആഗസ്റ്റ് രണ്ടിന് മുമ്പായി 04972-763473 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

date