Skip to main content

യങ് ഇന്നൊവേറ്റേഴ്‌സ് മീറ്റ് 4.0 - ഗ്രാന്റ് ഫിനാലെ  29 ന് കണ്ണൂരിൽ

വിദ്യാർഥികൾക്കിടയിൽ നൂതന ആശയ രൂപീകരണത്തിന്റെ പുതിയ സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) നാലാമത് എഡിഷനിലെ യങ് ഇന്നൊവേറ്റേഴ്‌സ് മീറ്റ് 4.0 - ഗ്രാന്റ് ഫിനാലെജൂലൈ 29ന് വൈകിട്ട് 4.30ന് കണ്ണൂർ പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിക്കും. എം.പി മാരായ കെ. സുധാകരൻവി. ശിവദാസൻതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർമറ്റ് ജനപ്രതിനിധികൾരാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്തൊട്ടാകെയുള്ള ഇരുനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അറുന്നൂറിലധികം വിദ്യാർഥികളും ജില്ലയിലെ വിവിധ വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കും. നൂതന ആശയ ആവിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട വിവിധ കണ്ടുപിടിത്തങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്3471/2023

date