Skip to main content

പൈനാവ് കേന്ദ്രത്തിലെ IHRD കോഴ്സുകൾക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

IHRDയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ഓഗസ്റ്റ് 10.  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA – 2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA – 1 സെമസ്റ്റർ), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (ADBME – 1 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (CCLIS) എന്നിവയാണ് കോഴ്സുകൾ.  SC/ST/OBC/OBC (H) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in .  ഫോൺ: 04862 232246/297617, 8547005084, 9744157188.

പി.എൻ.എക്‌സ്3474/2023

date