Skip to main content

ക്ലിക്ക് ചെയ്യൂ 'കേരളത്തിന്റെ വ്യവസായ കാഴ്ചകൾ'

*എൻട്രികൾ സെപ്തംബർ അഞ്ച് വരെ അയക്കാം

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി) 'വ്യവസായ കേരളം' എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ, നടപ്പിലാക്കിയ മാതൃകാ പദ്ധതികൾ, വിജയകരമായി മുന്നേറുന്ന സംരംഭങ്ങൾ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതൽ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. മത്സരാർഥി സ്വന്തമായി മൊബൈൽ ഫോണിലോ ഡിഎസ്എൽആർ ക്യാമറകളിലോ പകർത്തിയ ചിത്രങ്ങൾ അടിക്കുറിപ്പോടെ അയക്കണം. ഒരാൾക്ക്     ഒരു ഫോട്ടോ അയക്കാം. വാട്ടർമാർക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആൻഡ് വൈറ്റിലോ ഫോട്ടോകൾ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകൾ കെഎസ്ഐഡിസിയുടെ ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം പേജിൽ പ്രസിദ്ധീകരിക്കും. അതിൽ, കൂടൂതൽ ലൈക്ക്, ഷെയർ ലഭിക്കുന്ന മൂന്ന് ഫോട്ടോകൾക്ക് സമ്മാനം ലഭിക്കും. കെഎസ്‌ഐഡിസിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7,000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനത്തിന് 3,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. കൂടാതെ മികച്ച ഏഴ് ഫോട്ടോകൾക്ക് പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതം സമ്മാനവും നൽകും. ഫോട്ടോകൾ സെപ്തംബർ അഞ്ചിനകം contest@ksidcmail.org എന്ന ഇ-മെയിലേക്ക് അയക്കണം. ഫോട്ടോയോടൊപ്പം  മത്സരാർഥിയുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. വിവരങ്ങൾക്ക് കെഎസ്‌ഐഡിസി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജ് എന്നിവ സന്ദർശിക്കുക. ഫോൺ: 0471-2318922.

date