Skip to main content

കാവാലം ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ നിയമനം

ആലപ്പുഴ: കാവാലം ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഫിറ്റിംഗ്), ഇലക്ട്രിക്കല്‍ വര്‍ഷോപ്പ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലെ താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 4ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് ഇലക്ട്രിക്കല്‍ വര്‍ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477- 2748069.

date