Skip to main content

താഴത്തുവടകര ഹയർസെക്കൻഡറി സ്കൂൾ പുതിയ കെട്ടിട നിർമാണോദ്ഘാടനം ഇന്ന്

 

കിഫ്ബി ഫണ്ടിൽ നിന്നും 1.3 കോടി രൂപ ഉപയോഗിച്ച് നിർമാണം

കോട്ടയം: താഴത്തുവടകര ഹയർസെക്കൻഡറി സ്കൂൾ പുതിയ കെട്ടിട നിർമാണോദ്ഘാടനം  ഇന്ന് (ജൂലൈ 31) 10 മണിക്ക് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവഹിക്കും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിക്കും. പദ്ധതി വിശദീകരണം വിദ്യാകിരണം കോ - ഓർഡിനേറ്റർ കെ.ജെ. പ്രസാദ് നിർവഹിക്കും.
ചടങ്ങിൽ 2023 മാർച്ചിൽ ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും എം.ജി. സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സ്കൂളിലെ പൂർവ്വ വിദ്യാർഥിനി ആഷ്ന അസീസിനെയും അനുമോദിക്കും.
ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത് വെള്ളാവൂർ, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്  ശ്രീജിത്ത്, വെള്ളാവൂർ ഗ്രാമപഞ്ചായത്തംഗം കെ.കെ ആനന്ദവല്ലി, സ്കൂൾ പ്രിൻസിപ്പൽ ആർ.ജിഷ, അസിസ്റ്റന്റ് എൻജിനീയർ ഇ.ഷനവാസ്,
പി.ടി.എ പ്രസിഡന്റ് എ.പി ബാലു, എച്ച്.എം ഇൻ ചാർജ് എം.കെ ജയശ്രീ, താഴത്തുവടകര ജി.എൽ.പി.എസ് സ്കൂൾ പ്രഥമാധ്യാപിക വി.ജി സുജ, താഴത്തുവടകര ജി.എച്ച്.എസ്.എസ് മുൻ പ്രധാനാധ്യാപകൻ പി.ആർ പത്മകുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ  ജയിംസ് അരീക്കുഴി, വിദ്യാർത്ഥി പ്രതിനിധി പി.എച്ച് ആൽഫിയ, സ്റ്റാഫ് സെക്രട്ടറി കെ.എം ഫിലിപ്പ്, ആർ.മനോജ് എന്നിവർ പങ്കെടുക്കും.

date